തൃശൂർ : ദേശീയപാതയോരത്ത് മുല്ലക്കരയിലെ റഫ്രിജറേറ്റർ എസി റിപ്പയറിംഗ് സ്ഥാപനത്തിനാണ് തീപിടിച്ചത്. പഴയ സാധനസാമഗ്രികൾക്കിടയിൽ നിന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. തൃശ്ശൂർ ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. രാവിലെ 11:30 യോടു കൂടിയാണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ സമീപത്തെ ആക്രിക്കടകളിലും തീപിടുത്തം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
