കോഴിക്കോട്: എരവന്നൂര്‍ യു.പി സ്കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഐഎഎസിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. സ്കൂള്‍ ക്യാമ്പസില്‍ സംഘര്‍ഷം ഉണ്ടായെങ്കില്‍ അതൊരു തരത്തിലും അനുവദിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് നാണക്കേടായ അധ്യാപകരുടെ കൂട്ടയടിക്ക് കാരണം മറ്റൊരു സ്കൂളിലെ അധ്യാപകനും എരവന്നൂര്‍ എയുപി സ്കൂളിലെ അധ്യാപികയുടെ ഭര്‍ത്താവുമായ ഷാജി എന്നയാളുടെ ഇടപെടലാണെന്നാണ് ആരോപണം.
ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ നേതാവായ ഷാജി ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂര്‍ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് അതിക്രമിച്ചു കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് മറ്റ് അധ്യാപകര്‍ പറയുന്നു. കയ്യാങ്കളിയില്‍ പൊലീസും എഇഒയും അന്വേഷണം തുടങ്ങി.
ഭാര്യ ജോലി ചെയ്യുന്ന എരവന്നൂര്‍ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് ഇയാള്‍ എന്തിന് അതിക്രമിച്ച് കയറിയെന്നാണ് പ്രധാന അന്വേഷണ വിഷയം. പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.
- വിഡി സതീശൻ്റെ രണ്ടാം വിവാഹ വ്യാജരേഖ; റിപ്പോർട്ടർ ടിവി മുതലാളി ആൻ്റോ അഗസ്റ്റിനെതിരെ കേസെടുക്കണമെന്ന് പരാതി
- ‘മുഖ്യമന്ത്രിയും എകെ ബാലനും തമ്മിലെ കൂടിക്കാഴ്ച ദുരൂഹം; ഇഡി കേസിൽ ഒത്തുതീർപ്പിന് ശ്രമം’; ബിജെപി
- അടുത്ത ബ്രിക്സ് ഉച്ചകോടിക്ക് ചൈന അധ്യക്ഷത വഹിക്കും; പ്രധാന തീരുമാനങ്ങളുമായി സംയുക്ത പ്രസ്താവന
- ‘വിശാല കമ്മിറ്റിയിൽ വ്യക്തി കേന്ദ്രീകൃത വിമർശനം വേണ്ട’; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്
- ഒക്ടോബറിൽ സംസ്ഥാനത്ത് പുതിയ വൈദ്യുതിനയം; പുനരുപയോഗ ഊർജ്ജത്തിന് പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി
- 108 ആംബുലൻസ് സമരം തടയാൻ അടിയന്തര നടപടി; എസ്മ പ്രയോഗിക്കാൻ ആരോഗ്യമന്ത്രി കത്ത് നൽകി
- വഴിപാടായി ലഭിച്ച 8 സ്വർണത്താലികളും പണവും, സഹായ നിധി വഞ്ചി ഉൾപ്പെടെ 11 വഞ്ചികളിലെ പണം മോഷ്ടിക്കപ്പെട്ടു








