“അൻസിബയ്ക്ക് പിന്നിൽ മത വർഗീയ ശക്തികൾ ഉണ്ട്” ലക്ഷ്മി പ്രിയ

insight kerala

കൊച്ചി : നടി അൻസിബയുടെ പരാതിയിൽ കഴമ്പില്ല എന്ന് പോലീസ് കണ്ടെത്തിയതോടെ തന്റെ ഭാഗം വീണ്ടും വിശദീകരിച്ച് നടി ലക്ഷ്മിപ്രിയ രംഗത്ത് വന്നു. താൻ ആർക്കെതിരെയും പരാതി നൽകിയിട്ടില്ല. മനപ്പൂർവ്വം ഒന്നും ചെയ്തിട്ടില്ല.

“അൻസിബയ്ക്ക് പിന്നിൽ ആളുകൾ ഉണ്ട്. മത വർഗീയ ശക്തികൾ ഉണ്ടെന്ന് സംശയിക്കുന്നു” ലക്ഷ്മിപ്രിയ പറഞ്ഞു.

“വസ്തുതപരമായ അന്വേഷണം നടത്തിയതിന് പൊലീസിന് നന്ദി പറയുന്നു. മത വർഗീയ വാദികൾ അൻസിബയ്ക്ക് പിന്നിൽ ഉണ്ട്. തന്റെ പരാതി ഗൗരവം ഉള്ളത് ആണെന്ന് പറഞ്ഞിട്ടില്ല. അൻസിബ പരാതിയുമായി പിന്നീട് വന്നത് അജണ്ടയുടെ ഭാഗം. 10 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടകേസ് ഫയൽ ചെയ്യും. അൻസിബ കോടതിയെ സമീപിച്ചോട്ടെ പ്രശ്നം ഇല്ല. അൻസിബ പറഞ്ഞ അധിക്ഷേപങ്ങൾ തന്റെ കയ്യിൽ ഉണ്ട്.”

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“വെണ്ണല ക്ഷേത്രത്തിലെ ഫണ്ട് സ്വീകരിച്ചു എന്നത് കൊണ്ടാണ് അൻസിബ എതിർപ്പുമായി വന്നത്. ആ എതിർപ്പിന് പിന്നിൽ ആണ് വർഗീയ ശക്തികൾ ഉള്ളതായി സംശയിക്കുന്നത്.”

“അൻസിബ വിചാരിച്ചാൽ തളരുന്ന ആളല്ല താൻ. ജനുവരി മുപ്പതാം തീയതി തന്നെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിച്ച് ഒരു കാര്യമാണിത്. അതിനുശേഷം മെയ് പകുതിയോടുകൂടി വീണ്ടും ഓരോരോ കാര്യങ്ങൾ പറഞ്ഞു ഇതു കൊണ്ടുവരുന്നതിനു പിന്നിൽ മറ്റെന്തോ ചിലതുണ്ട്. അടിസ്ഥാനരഹിതമായ ഓരോരോ കാര്യങ്ങൾ കുത്തിപ്പൊക്കി കൊണ്ടുവന്നതിന് മറ്റെന്തോ ലക്ഷ്യമുണ്ട്. കേരള സമൂഹത്തിൽ ഇത് വലിയ രീതിയിൽ വിവാദമാക്കണമെന്ന ലക്ഷ്യത്തോടെ കൃത്യമായ അജണ്ട ഇതിന് പിന്നിലുണ്ട്. അത് തീർച്ചയായും അന്വേഷിക്കണം” ലഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞു.

Share This Article