‘നന്ദി വാക്കിലൊതുങ്ങില്ല, ജയിക്കും; പാലക്കാടിനെയും വടകരയേയും മുറുകെ പിടിച്ച് ഷാഫി പറമ്പിൽ

insight kerala

കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ഷാഫി പറമ്പിൽ ഇന്ന് പ്രചാരണം തുടക്കം കുറിച്ചു. വടകര മണ്ഡലത്തിലാണ് അദ്ദേ​​ഹം ഇത്തവണ മത്സരിക്കുന്നത് . സ്വന്തം തട്ടകമായ പാലക്കാട് നിന്ന് ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് ഷാഫി പറമ്പിൽ വടകരയിലെത്തിയിരുന്നു . ഇതോടെ വടകര മണ്ഡലത്തിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കുകയാണ്.

വടകരയിലെ പോരിന് പാലക്കാടിൻ്റെയും പ്രാർത്ഥനയുണ്ടെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. സ്നേഹത്തിൻ്റെ ഈ ‘വൻ ‘കരക്ക് നന്ദി. വാക്കിലൊതുങ്ങില്ല. നമ്മൾ ജയിക്കുമെന്നും അദ്ദേഹം കുറിച്ചു. പാലക്കാടുമായുള്ള ബന്ധം അറുത്ത് മാറ്റാൻ കഴിയില്ല.

വടകര ഒരവസരം തന്നാൽ ഈ നാടിന് വേണ്ടി എന്നാലാവുന്നത് ചെയ്തിരിക്കും. വാക്ക്. വടകരയിലെ ജനങ്ങളിൽ വിശ്വാസമുണ്ട്. നമ്മൾ ജയിക്കും. അപ്പോ തുടങ്ങല്ലേ എന്ന് ഞാൻ ചോദിക്കുന്നില്ല, കാരണം വടകരക്കാർ തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്നും ഷാഫി പറമ്പിൽ കുറിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേ സമയം ഒന്നാം വട്ട പ്രചാരണം പൂർത്തിയാക്കാൻ കെ കെ ശൈലജ ഇന്ന് മണ്ഡലത്തിൽ ഉണ്ട്. എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയും പ്രചാരണത്തിറങ്ങും എന്നാണ് വിവരം .

Share This Article