പെട്രോളിലെ എഥനോൾ പരിശോധന കേരളത്തിലും; മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം തീരുമാനം

insight kerala

തിരുവനന്തപുരം: പെട്രോൾ ഉൽപ്പന്നങ്ങളിൽ നിർദിഷ്ട അളവിൽ അധികം എഥനോള്‍ കലർത്തി വിൽക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ കേരളത്തിലും പരിശോധന. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം മന്ത്രി അനുപ് ജേക്കബ് ആണ് പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നിർദ്ദേശം നൽകിയത്. കേരളത്തിൽ നിലവിൽ പെട്രോൾ ഇന്ധനങ്ങളിൽ അളവിലധികം എഥനോൾ കലർത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ല. കർണ്ണാടകയിൽ ഇത്തരത്തിൽ തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണു കേരളത്തിലും പരിശോധന നടത്താൻ നിർദ്ദേശം നൽകിയതെന്ന് മന്ത്രി അറിയിച്ചു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധയിടങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിച്ച്
പരിശോധന നടത്തും. പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മിഷണർ മുതൽ താലൂക്ക് സപ്ളൈ ഓഫീസർ വരെയുള്ളവർക്ക് പരിശോധന നടത്താനും നിയമനടപടി സ്വീകരിക്കാനും അധികാരം നൽകിയിട്ടുണ്ട്. മായം കലർത്തിയിട്ടുണ്ട് എന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു

Share This Article