‘എക്സൈസ് മന്ത്രിയുമായി സഹോദര ബന്ധം’; ബാർ മുതലാളി

insight kerala

ആലപ്പുഴ : എക്സൈസ് ഉദ്യോഗസ്ഥർക്ക് പൈസ നൽകിയിട്ടില്ല എന്ന് കായംകുളത്തെ ബാർ മുതലാളി രതീഷ്. മന്ത്രിയുമായി നല്ല ബന്ധമുണ്ട്. രണ്ടുതവണ മത്സരിച്ചപ്പോഴും നല്ല പരിചയമുണ്ട്. സഹോദര തുല്യമായ ബന്ധമാണുള്ളത് എന്നും രതീഷ് പറഞ്ഞു.
കമ്മീഷണറെ നേരിൽ കണ്ടിട്ടില്ല.
മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് എക്സൈസ് കമ്മീഷണറെ അറിയുന്നത്.
എൻറെ മണ്ഡലത്തിലെ മന്ത്രിയാണ്.
ഇതുവരെ ഒരു വ്യക്തിപരമായ ആവശ്യത്തിന് പോകേണ്ടി വന്നിട്ടില്ല. മന്ത്രിയാകുന്നതിനു മുന്നേ ഉള്ള സൗഹൃദമാണ്. വ്യക്തിപരമായി എല്ലാവർക്കും രാഷ്ട്രീയമുണ്ട്. എൽഡിഎഫ് സർക്കാർ ഇരുന്നപ്പോഴും പല മന്ത്രിമാരുമായി സൗഹൃദവും അടുപ്പവും ഉണ്ട് എന്നും രതീഷ് പറഞ്ഞു….

Share This Article