SMA മരുന്ന് വിവാദത്തിൽ സഭയിൽ ചൂടേറിയ വാക്പ്പോര്; നാറ്റ്കോ ഫാർമ കോൺഗ്രസിന് കോടികൾ നൽകിയെന്ന് പിണറായി

insight kerala

SMA മരുന്നു വിവാദത്തിൽ ഉൾപ്പെടെ നിയമസഭയിൽ ഭരണ- പ്രതിപക്ഷ വാക്പ്പോര്.
രാജ്യം ആദരിക്കുന്ന ആരോഗ്യ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തിയാണ് ടാസ്ക് ഫോഴ്സ് രൂപികരിച്ചതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. എന്നാൽ
SMA മരുന്നു വിതരണത്തിൽ അഴിമതിയെന്നും
ആരോഗ്യ രംഗം കോർപറേറ്റ് വൽകരിക്കുന്നുവെന്നും പ്രതിപക്ഷം തിരിച്ചടിച്ചു. എന്നാൽ 12 ദിവസത്തെ ആറുലക്ഷം രൂപയുടെ മരുന്ന് 15000 രൂപയ്ക്ക് വിൽക്കുന്നതിനെയാണ് പ്രതിപക്ഷം എതിർക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

എന്നിൽ SMA രോഗികൾക്ക് ജനറിക് മരുന്ന് സൗജന്യമായി നൽകണമെന്ന് പ്രതിപക്ഷ നേതാവ് കത്തു തൽകി.

എന്നാൽൽ SMA മരുന്ന് വാങ്ങിയ നക്‌റ്റോ കമ്പനിയിൽ നിന്നും ഒന്നര കോടി പാർട്ടി ഫണ്ടിലേയ്ക്ക് വാങ്ങിയവരാണ് സി.പി.എം. എന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വാർഡ് നിർമ്മാണത്തിൽ 45 ലക്ഷം വെട്ടിച്ചുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരനും ആരോപിച്ചു.

ദീപക് സിംഹയ്ക്കെതിരെ ഒരു വിജിലൻസ് കേസുമില്ലെന്നും വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയ ആളാണ് ദീപക് സിൻഹയുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ Akg സെന്ററിലേയ്ക്ക് ഫയലുമായി പോകുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും മുഖ്യമന്ത്രിയുടെ പരിഹാസം.

ആരോഗ്യ രംഗത്തെ സൈലൻസ് സിൻഡിക്കേറ്റിനെ മാറ്റുമെന്നും ആശുപത്രികളിൽ ഡോക്ടർമാരെയും നഴ്സുമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കുമെന്നും സാമ്പത്തിക പ്രതിസന്ധി ആരോഗ്യ മേഖലയിൽ തടസമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ചികിത്സാ ചെലവ് കുറയ്ക്കുക.
രോഗനിർണയം നേരത്തെ ആക്കുകയാണ് ലക്ഷ്യം. ലോകത്തെ ആത്ഭുതകരമായ മാറ്റം കേരളത്തിൽ എത്തിക്കും. ജനറിക് മരുന്നിനെതിരെ കോടതിയിൽ പോയ റോഷ് കമ്പിനിക്കു വേണ്ടിയാണ് വാധിച്ചത്. ആറര ലക്ഷത്തിനാണ് റോഷ് കമ്പനി SMA മരുന്നുകൾ വിറ്റിരുന്നത്.” മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് വാക്കൗട്ട് പ്രസംഗ നടത്തിയ പ്രതിപക്ഷ നേതാവ്
പിണറായി വിജയൻ അഴിമതി ആരോപണം ഉന്നയിച്ചു.

“നറ്റ്കോ ഫാർമ കോൺഗ്രസിന് നൽകിയത് 12.25 കോടി രൂപയാണ് നൽകിയത്. സ്വകാര്യ മേഖലയിലെ ആരോഗ്യ സംവിധാനത്തിലാണ് ദീപക് സിംഹ ജോലി ചെയ്യുന്നത്. LDF ജനറിക് മരുന്നിന് എതിരാണെന്ന ആരോപണമാണ് ഉന്നയിക്കുന്നത് . LDF ന് വ്യക്തമായ നിലപടുണ്ട്. മരുന്നുകൾക്ക് അമിത വില ഈടാക്കുന്ന കുത്തക മരുന്നു കമ്പിനികളുടെ നയത്തെ LDF എന്നും എതിർത്തിട്ടുണ്ട്. ജനറിക് മരുന്നുകൾ സൗജന്യമാക്കിയത് LDF സർക്കാരാണ്.”പിണറായി വിജയൻ പറഞ്ഞു.

ആരോഗ്യ രംഗത്തെ ഗൗരവകരമായ വിഷയം ചർച്ച ചെയ്യാത്ത സഭ നടപടിയിൽ പ്രതിഷേധിച്ച് LDF നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

Share This Article