കൊച്ചി :മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡിവിഷൻ ആണ് ഹർജി പരിഗണിക്കുന്നത്. എതിർകക്ഷികളായ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കേൾക്കാൻ സുപ്രീംകോടതിയാണ് നിർദേശം നൽകിയത്. എൻഫോസ്മെന്റ് ഡയറക്ടറേറ്റ് ECIR രജിസ്റ്റർ ചെയ്തതിനാൽ ഹൈക്കോടതിയിൽ നിന്നുണ്ടാകുന്ന പരാമർശങ്ങൾ പോലും പിണറായി ഉൾപ്പെടെയുള്ളവർക്ക് നിർണായകമാണ്. പിഎ മുഹമ്മദ് റിയാസ്, ടി വീണ എന്നിവരുടെ അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. അപ്പീലുകളില്‍ ഡിവിഷന് ബെഞ്ച് എതിര്‍കക്ഷികളോട് മറുപടി തേടിയേക്കും. സംസ്ഥാന വിജിലന്‍സിനോടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും സിംഗിള്‍ ബെഞ്ചിലെ ഹര്‍ജിക്കാരനായ കെഎം ഷാജഹാനോടും ആണ് മറുപടി തേടുന്നത്. എഫ്ഐആര്‍ തടഞ്ഞിട്ടില്ലെങ്കിലും വിജിലന്‍സ് അന്വേഷണത്തിന് സുപ്രിംകോടതിയുടെ സ്റ്റേയുണ്ട്.
