കൊച്ചിയിൽ സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിന് , ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ളതായി സംശയം. ലോറൻസ് ബിഷ്ണോയി ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പ് അംഗമാണ് എബിൻ. ഇയാൾക്ക് നിർദേശങ്ങൾ നൽകിയ ബോസ് എന്നത് ഉത്തരേന്ത്യൻ സ്വദേശി വിക്രം ആണെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിൽ തീയിട്ടതിന് 5,000 രൂപയും സിനഗോഗിന് മുന്നിൽ തീയിട്ടതുമായി ബന്ധപ്പെട്ട് രണ്ടുലക്ഷം രൂപ മൂല്യമുള്ള ക്രിപ്റ്റോ കറൻസിയും ഇയാൾ ബോസ്സിൽ നിന്നും സ്വീകരിച്ചിട്ടുണ്ട്.
അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധിക്കു ശേഷം എബിൻ ബി. പോളിനെ വീണ്ടും റിമാൻഡ് ചെയ്തു.
സിനഗോഗിന് മുന്നിൽ തീയിട്ട എബിന് , ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധം?
