ദസറ കഴിയുന്നതുവരെ വലിയ പ്രതിഷേധം ഇല്ല; ഇന്ത്യാ സഖ്യത്തിൽ ധാരണ

insight kerala

ഡൽഹി:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വലിയ പ്രതിഷേധങ്ങൾക്ക് ഒരു ഇടവേള നൽകാൻ ഇന്ത്യ സഖ്യത്തിൽ ധാരണ. ദസ്റ കഴിയുന്നതുവരെ വിപുലമായ പ്രതിഷേധങ്ങൾ വേണ്ട എന്നാണ് തീരുമാനം. ഒക്ടോബർ 25 നു ശേഷം പ്രതിഷേധം വീണ്ടും ശക്തമാക്കും.

ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡൻ്റ് നേഹ ബോറയെ വിട്ടയച്ചതായി ഡൽഹി പൊലീസ്. ഇന്ന് പുലർച്ചെയാണ് നേഹയെ വിട്ടയച്ചത്. അതേസമയം, കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെയെ ഇന്ന് വൈകുന്നേരത്തോടെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (എസ്ഇഎം) കോടതിയിൽ ഹാജരാക്കും. 

ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിൽ നടത്താനിരുന്ന ‘ലഹരാ ദോ തിരംഗ’ പ്രതിഷേധ മാർച്ചിന് മുന്നോടിയായി വെള്ളിയാഴ്ചയാണ് അഭിജിത് ദിപ്കെയെയും നേ​ഹ ബോറയെയും മുൻകരുതലായി കസ്റ്റഡിയിലെടുത്തത്. പി.ടി.ഐ റിപ്പോർട്ട് അനുസരിച്ച്, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൻഎസ്എസ്) 126, 170 എന്നീ വകുപ്പുകൾ പ്രകാരമാണ് ദിപ്കെയ്‌ക്കെതിരെ നടപടി സ്വീകരിക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തത്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article