സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി, കേരള പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കണ
മെന്ന് മുൻ ഗവർണർ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തത് അമിത അധികാരപ്രയോഗം എന്ന് പ്രതിപക്ഷ നേതാവ്. വിഷയം നിയമ സഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
പി.എസ്.സി നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പോലും പൂര്‍ത്തി
യാക്കുന്നതിന് മുമ്പാണ് ഗവര്‍ണറുടെ ഈ അമിതാധികാര പ്രയോഗം ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ചെയര്‍മാനോ അംഗങ്ങള്‍ക്കോ എതിരെ ഇതുവരെ ഒരു വീഴ്ചയും കണ്ടെത്തിയിട്ടില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 163 പ്രകാരം ക്യാബിനറ്റിന്റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ ഗവര്‍ണ്ണര്‍ക്ക് ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഏത് തീരുമാനവും കൈക്കൊള്ളുവാന്‍ കഴിയൂ എന്നിരിക്കെയാണ് മുന്‍ ഗവര്‍ണ്ണറുടെ വിചിത്ര മായ, ഭരണഘടനാ വിരുദ്ധമായ ഈ നടപടി.
ആര്‍ട്ടിക്കിള്‍ 316 പ്രകാരം പബ്ലിക് സര്‍വ്വീസ് കമ്മീഷ
നിലെ അംഗങ്ങള്‍ക്ക് ആറു വര്‍ഷത്തെ കാലാവധിയുണ്ട്. അവരെ നീക്കം ചെയ്യണമെങ്കില്‍ ആര്‍ട്ടിക്കിള്‍ 317 പ്രകാര
മുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. സുപ്രീം കോടതി അന്വേഷണ വിചാരണ നടത്തി റിപ്പോര്‍ട്ട് നല്കിയാല് മാത്രമേ ബഹു. രാഷ്ട്രപതിക്ക് അക്കാര്യത്തില്‍ തീരുമാനമെടു
ക്കാന്‍ കഴിയുകയുള്ളൂ.
ഇന്ന് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് അനുസരിച്ച് പിഎസ് സി ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യും എന്നാണ് കാണുന്നത് . അതിനർത്ഥം അന്വേഷണം പ്രാരംഭ ദിശയിലാണ് എന്നാണ്. പിന്നെ ഏത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിഗമനത്തിൽ എത്തിയത് എന്ന് ചോദ്യവും പ്രധാനമാണ്.
അന്വേഷണ ഉദ്യോഗസ്ഥയിൽ നിന്ന് റിപ്പോർട്ട് വാങ്ങി ഗവർണർ നേരിട്ട് രാഷ്ട്രപതിക്ക് അയച്ചു എന്ന മാധ്യമ റിപ്പോർട്ടുകളാണ് നേരത്തെ വന്നിട്ടുള്ളത്. ചോദ്യം ചെയ്യൽ പോലും ആരംഭിക്കാനിരിക്കുന്ന ഒരു അന്വേഷണത്തിൽ എന്ത് റിപ്പോർട്ട് ആണ് അങ്ങനെ ഗവർണർ വാങ്ങിയത്?
ഇക്കാര്യത്തില്‍ ബഹു. സുപ്രീംകോടതി വിധികളും സമീപകാലത്തെ ബഹു. കര്‍ണ്ണാടക ഹൈക്കോടതി വിധിയും പ്രകാരവും മുന്‍ ഗവര്‍ണ്ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്.
ഇത്തരത്തില്‍ പകല്‍പോലെ വ്യക്തമായ നിയമധ്വംസനമാണ് ഗവര്‍ണ്ണറുടെ ഭാഗത്തുനിന്നുണ്ടായത്. ഇത് ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് അംഗീകരിക്കാവുന്ന നടപടിയല്ല. സര്‍ക്കാര്‍ ഇത് അംഗീകരിച്ചുകൊടുക്ക രുത്. അങ്ങനെ സംഭവിച്ചാല്‍ ഭാവിയില്‍ നിരവധി വിഷയങ്ങളില്‍ സമാനമായ ഇടപെടലുകള്‍ സംഭവിക്കാം. ഗവര്‍ണ്ണര്‍
മാരെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ നടത്തിവരുന്ന ഈ നിയമലംഘനങ്ങള്‍ക്ക് കൂട്ടുനിന്നാല്‍ സര്‍ക്കാരിന് വലിയ വിലകൊടുക്കേണ്ടി വരും. അത് സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യത്തിന് എതിരായിരിക്കും. ഈ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ നിയമപരമായി നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയാണ്. ആയതിനാല്‍ മുന്‍ ഗവര്‍ണ്ണര്‍ ഏകപക്ഷീയമായ സ്വീകരിച്ച ഈ നടപടി സഭ ചര്‍ച്ച ചെയ്യണം എന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കും.

