രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ശ്രീലേഖയ്ക്കെതിരെ പരാതി

insight kerala

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ ശ്രീലേഖക്കെതിരെ പരാതി. തിരുവനന്തപുരം പോലീസ് കമ്മിഷണർക്ക് പരാതി നൽകി കെ എസ് ശബരീനാഥൻ. പ്രതിപക്ഷ നേതാവ് ശ്രീ
രാഹുൽ ഗാന്ധിയെ വ്യക്തിപരമായി മോശമായി അധിക്ഷേപിച്ചെന്നും ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ “താണ്ഡവ”നൃത്തത്തെ “മയക്കുമരുന്നു ഉള്ളിൽ ചെല്ലുമ്പോളുണ്ടാകുന്ന ഒരു വെപ്രാളമായി” ചിത്രീകരിച്ചുകൊണ്ട് മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ചാണ് കമ്മീഷണർക്ക് എസ് ശബരീനാഥൻ പരാതി നൽകിയത്

ദില്ലി സമരത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലേഖ രാഹുൽ ​ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന വെപ്രാളമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നത് എന്നായിരുന്നു ആർ. ശ്രീലേഖയുടെ വിവാദ പരാമർശം. ആർ ശ്രീലേഖക്കെതിരെ കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.

Share This Article