കണ്ണൂർ : അനർഹമായി ആശ്രിത പെൻഷൻ കൈപ്പറ്റി എന്ന വ്യാജ വാർത്തയിൽ മാപ്പില്ലന്നും,നിയമവു നടപടിയുമായി മുന്നോട്ടുപോകുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി.
പാലക്കാട് നടന്ന കാര്യത്തിൽ തീവ്രത എന്ന് പറഞ്ഞു ഇപ്പോഴും അധിക്ഷേപിക്കുയാണ്.താൻ
അത്തരം ഒരു പ്രസ്താവന നടത്തിയിട്ടില്ല.
നിയമ സഭയിൽ പ്രതിപക്ഷതിരുന്ന ആരോ ആണ് എ കെ ബാലനോട് അങ്ങനെ പറഞ്ഞത്.അതിന്റെ പേരിൽ മക്കളുടെ പ്രായമുള്ളവർ പോലും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന സ്ഥിതിയാണെന്നും പി കെ ശ്രീമതി പറഞ്ഞു. പാലക്കാട് സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണെന്നും.
ബാക്കി കാര്യങ്ങൾ പാർട്ടി സെക്രട്ടറിയോട് ചോദിക്കണമെന്നും, ലൈംഗിക അതിക്രമ
പരാതി കിട്ടിയോ എന്നറിയില്ലന്നും പി കെ ശ്രീമതി പ്രതികരിച്ചു.
“അനർഹമായി ആശ്രിത പെൻഷൻ കൈപ്പറ്റി എന്ന വ്യാജ വാർത്തയിൽ മാപ്പില്ല”; പി കെ ശ്രീമതി
