തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് കേസ് അന്വേഷിക്കാൻ രണ്ട് അന്വേഷണ സംഘങ്ങൾ. എസ് ഐ ടി രൂപീകരിച്ച് ഉത്തരവ് ഇന്നിറങ്ങും.
ഇഡി റിപ്പോർട്ടിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. മാസപ്പടി കേസിൽ പിണറായി വിജയനും ഹവാല ഇടപാട് കേസിൽ മുഹമ്മദ് റിയാസും ഒന്നാം പ്രതിയാണ്. രണ്ട് കേസുകളിലും പിണറായിയുടെ മകൾ വീണ രണ്ടാം പ്രതിയാണ്. പിണറായി വിജയനും റിയാസും അധികാരം ദുരുപയോഗം ചെയ്തെന്നാണ് എഫ് ഐ ആർ വ്യക്തമാക്കുന്നത്. സർക്കാർ നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ സി പി എം.
മാസപ്പടി കേസ് ; വിജിലൻസ് കേസ് അന്വേഷിക്കാൻ രണ്ട് അന്വേഷണ സംഘങ്ങൾ; എസ്ഐടി രൂപീകരിച്ച് ഉത്തരവ് ഇന്നിറങ്ങും
