പ്രക്ഷോഭം കരുത്താർജിക്കും, പ്രതിഷേധത്തിന്റെ ഭാഗമായതിൽ അഭിമാനം; പൊലീസ് നടപടി വിചിത്രമെന്ന് പിണറായി

insight kerala

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിട്ടയച്ചു. എട്ട് മണിക്കൂറുകളോളം കസ്റ്റഡിയിൽവച്ച ശേഷമാണ് വൈകീട്ടോടെ പിണറായിയെ വിട്ടയച്ചത്. വിചിത്രമായ നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു തരത്തിലും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണ് കാണാനായത്. രാവിലെ പത്തരയ്ക്ക് തങ്ങളെ കസ്റ്റഡിയിലെടുത്തിട്ട്, പൊലീസ് വാഹനത്തിൽ മൂന്നര മണിക്കൂറോളം റോഡിലൂടെ സഞ്ചരിച്ച ശേഷമാണ് സ്റ്റേഷനിൽ എത്തിച്ചത്. ഒരു പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയാണ് ലക്ഷ്യമെങ്കിൽ അതിന് ഇത്ര സമയമെടുക്കണോ? എന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പിണറായി വിജയൻ പറഞ്ഞു.

എന്തിനാണ് മുന്നര മണിക്കൂർ തങ്ങളെ റോഡിലൂടെ കറക്കിയതെന്ന് മനസ്സിലാകുന്നില്ല. വളരെ വിചിത്രമായ അനുഭവമാണ് ഉണ്ടായത്. രാജ്യത്ത് ജനാധിപത്യ നിഷേധത്തിനെതിരായ വികാരം ശക്തിപ്പെട്ടു വരുന്നൂ എന്നത് തന്നെയാണ് കാണാൻ സാധിക്കുന്നത്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. വരും നാളുകളിൽ പ്രക്ഷോഭം ശക്തമായി വളർന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ജനാധിപത്യത്തിന് മേലുള്ള മോദി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തലിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നതെന്ന് പിണറായി നേരത്തെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. തിരഞ്ഞെടുപ്പ് സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടുമ്പോൾ, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും സമരം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെപ്പോലും പിടിച്ചുകൊണ്ടുപോകുകയുമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

Share This Article