ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരേഷ് ഗോപി

insight kerala

കോട്ടയത്ത് മിന്നലേറ്റു ചരിഞ്ഞ ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്പാറയിലെ പല്ലാട്ടു വീട്ടിലെത്തി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു മന്ത്രിയുടെ സന്ദർശനം. ആനയ്ക്ക് മിന്നലേറ്റ സ്ഥലവും അദ്ദേഹം സന്ദർശിച്ചു. ബ്രഹ്മദത്തനെ സംസ്കരിച്ച സ്ഥലത്ത് സുരേഷ് ഗോപി പുഷ്പാർച്ചനയും നടത്തി.

Share This Article