“സർക്കാർ അപ്പീൽ പോകില്ല; പിണറായി വിജയനെതിരെ നിയമ നടപടിയുമായി മുന്നോട്ട്”; രമേശ് ചെന്നിത്തല

insight kerala

ഇടുക്കി: സിഎംആര്‍എല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാടില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമനടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിങ്കളാഴ്ച തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും സർക്കാർ അപ്പീൽ പോകേണ്ട ആവശ്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മാസപ്പടിയില്‍ ഇ ഡി നല്‍കിയ കത്തില്‍ പിണറായിക്കും റിയാസിനുമെതിരെ അഴിമതിക്ക് കേസെടുക്കണമെന്ന് ഇന്നലെയാണ് ഹൈക്കോടതി നിർണായക ഉത്തരവിട്ടത്. എഫ് ഐ ആർ ഇട്ട് കേസെടുക്കാൻ വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോതി നിർദേശം നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് സർക്കാർ രൂപീകരിച്ച എസ് ഐ ടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഇരുവർക്കുമെതിരെ അഴിമതി തടയല്‍ നിയമ പ്രകാരം എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. 

Share This Article