ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം ഇന്ന് നടത്താനിരുന്ന പ്രതീകാത്മക ഇംപീച്മെൻ്റ് മാറ്റി വെച്ചു. കനത്ത മഴയെ തുടർന്നാണ് തീരുമാനം. പകരം നാളെ വൈകിട്ട് നാലു മണിക്ക് പ്രതിഷേധം നടക്കുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. ഇന്നലെ രാത്രി മുതൽ കനത്ത മഴ വേദി നിർമാണം ഉൾപ്പെടെ തയാറെടുപ്പുകളെ ബാധിച്ചു എന്നാണ് നേതാക്കളുടെ വിശദീകരണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ വസതിയിലാണ് മോക് പാർലമെൻറ് നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച രാംലീല മൈതാനിയിലാണ് ഇന്ത്യ സഖ്യത്തിൻ്റെ ദില്ലി ചലോ റാലി. പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി മുതിർന്ന കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ബിജെപി പദ യാത്ര നടത്തുന്നുണ്ട്
