കൊല്ലം :ശബരിമല മിൽമ നെയ് ക്രമക്കേടിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി ജയലാലിനെ
റിമാൻഡ് ചെയ്തു , 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത് .ദേവസ്വം ജീവനക്കാരനായ ജയലാലിനായിരുന്നു സ്റ്റോറിന്റെ ചുമതല.
എസ് എസ് ബിനുവിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജയലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.അതേസമയം 3 ദിവസത്തെ വിജിലൻസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ആദ്യം അറസ്റ്റിലായ എസ് എസ് ബിനുവിനെയും തിരികെ ജയിലിലേക്ക് അയച്ചു.ജയലാലിനെ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്കും എസ്.എസ്. ബിനുവിനെ കൊല്ലം ജില്ലാ ജയിലിലേക്കുമാണ് മാറ്റിയത്.
ശബരിമല മിൽമ നെയ്യ് ക്രമക്കേട്; അറസ്റ്റിലായ ജയലാൽ റിമാൻഡിൽ
