ഡൽഹിയിൽ പൊലീസ് നടപടി; പിണറായി​ വിജയൻ കസ്റ്റഡിയിൽ, സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

insight kerala

ഡൽഹിയിൽ പൊലീസ് നടപടി. കേരളത്തിലെ സിപിഎം നേതാക്കളെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. ഛത്രസാൽ സ്റ്റേഡിയം സമുച്ചയത്തിനുള്ളിലാണ് നിലവിൽ അദ്ദേഹമുള്ളത്.

എം.എ ബേബി, ഇ.പി ജയരാജൻ, എം.വി ​ഗോവിന്ദൻ, കെ.കെ ശൈലജ, പി.കെ ശ്രീമതി, കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരള ഹൗസിൽ നിന്ന് മാർച്ചിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ് നടപടി.

Share This Article