ഡൽഹി : ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തം. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്തു. നടുറോഡിൽ കിടന്ന പ്രിയങ്കയെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക പ്രതിഷേധിച്ചത്. മുഖ്യമന്ത്രി വി ഡി സതീശനും സമരവേദിയിലെത്തി. എം പിമാർ സഞ്ചരിച്ച ബസിൽ സതീശനും കയറി. ബഹളത്തിനിടയിൽ ഷാഫി പറമ്പിലിന് പരിക്ക് പറ്റി.
മാർച്ച് ജന്തർ മന്തറിലേക്ക് കടത്തി വിടാതെ പോലീസ്. രാഹുൽ ഗാന്ധിയും പ്രിയങ്കയും ഉൾപ്പെടെയുള്ള നേതാക്കൾ റോഡിൽ പ്രതിഷേധിക്കുകയായിരുന്നു. നിരവധി പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച അറസ്റ്റ് ചെയ്തു നീക്കി. ജന്തർ മന്തറിലേക്ക് കടത്തി വിടണം എന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി.
