ഡൽഹി : ജനാധിപത്യം വീണ്ടെടുക്കാനുള്ള സമരമാണ് നടക്കുന്നതെന്നും ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയ സമരമാണിതെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. പോലീസ് സ്റ്റേഷനിൽ രാഹുൽ ഗാന്ധിയെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പ്രതിഷേധ വേദിയിലുണ്ട്. മുദ്രാവാക്യം വിളികളുമായി ജെബി മേത്തർ അടക്കം എംപിമാർ സമരവേദിയിൽ. രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത വാഹനം ബാരഖംബ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കെസി വേണുഗോപാലും ഇടത് എംപിമാരും പോലീസ് സ്റ്റേഷനിൽ എത്തി. രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. ഒരു മണിക്കൂറിനു ശേഷമാണ് രാഹുൽ ഗാന്ധിയെ വിട്ടയച്ചത്. സ്റ്റേഷന് പുറത്ത് പ്രതിഷേധവും സംഘർഷാവസ്ഥയും തുടരുകയാണ്.
