കെ വി നിരഞ്ജന്
കോഴിക്കോട്: സ്വത്വവാദവും ഇരവാദവും പ്രചരിപ്പിച്ച് കേരളത്തിലെ ഇസ്ലാമിസ്റ്റുകള്‍ക്ക് ബൗദ്ധിക തട്ടകം ഒരുക്കിക്കൊടുത്ത ഇടതുപക്ഷ സൈദ്ധാന്തികനാണ് കെ ഇ എന്‍ കുഞ്ഞഹമ്മദ്. ഇസ്ലാമോ ലെഫ്റ്റ് എന്ന വിധ്വംസകമായ സഖ്യത്തിന് രൂപംകൊടുത്തയാള് എന്നും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ കെ ഇ എന്‍ വിമര്‍ശന വിധേയമാവാറുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി, യുഡിഎഫിന് പിന്തുണ കൊടുത്തിട്ടും കെ ഇ എന്‍, ജമാഅത്തെ പത്രമായ മാധ്യമത്തില്‍ എഴുത്തുതുടര്‍ന്നു. പക്ഷേ ഇപ്പോള്‍ കെ ഇ എന്നിനും മൗദൂദികളില്നിന്ന് പണി കിട്ടിയിരിക്കയാണ്. സൂഫിസത്തെക്കുറിച്ച് കെ ഇ എന്‍ എഴുതിയ ലേഖനം അവസാന നിമിഷം മാധ്യമം വരാദ്യപതിപ്പ് പിന്‍വലിച്ചിരിക്കയാണ്. ഇതോടെ മാധ്യമത്തിലെ കോളം തന്നെ അദ്ദേഹം നിര്‍ത്തിയിരിക്കയാണ്.
ഇതുസംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ കെ ഇ എന്‍ ഇങ്ങനെ എഴുതുന്നു-”
മാധ്യമം വാരാന്ത്യപതിപ്പില്‍ എഴുതിവന്നിരുന്ന ഇടപെടല്‍ കോളം 2026 ഒക്ടോബര്‍ 2 മുതല്‍ നിര്‍ത്തുകയാണ്. ഇതുവരെയും അനുകൂല-എതിര്‍ബന്ധങ്ങള്‍ പ്രകടിപ്പിച്ചവരോടൊക്കെയും സംവാദസ്നേഹം പങ്കുവെക്കുന്നു. ഓരോ ഇടപെടല്‍ കോളവും ഏറ്റവും ചുരുങ്ങിയത് എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും ഒരു സമരംതന്നെ ആയിരുന്നു. ഇതുവരെയും അത് തുടരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. മാധ്യമം വാരാന്ത്യപതിപ്പിന്റെ ചുമതല വഹിക്കുന്നവരോടും, പത്രാധിപര്‍ പ്രിയ സുഹൃത്ത് പ്രമോദ് ഗംഗാധരനോടും, പല പ്രകാരം പ്രതികരിച്ചവരോടും സ്നേഹം.
ശബ്നംനൂര്ജഹാന്റെ ശബ്ദവുംകൂടി ചേര്‍ന്നതാണ്, ചേര്‍ന്നതാവണം യോജിപ്പിനും വിയോജിപ്പിനുമപ്പുറം സംവാദം. ‘കുപ്പിച്ചില്ലും മഴവില്ലും’ എന്ന കോളം ഏത് അര്‍ത്ഥത്തിലും സംവാദഔന്നിത്യം പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ആ പ്രബന്ധം പതിവുപോലെ ഒക്ടോബര്‍ 4ന് പ്രസിദ്ധീകരിക്കുമെന്ന് പരസ്യം ചെയ്ത ശേഷം പെട്ടെന്ന് പിന്‍വലിക്കുകയാണ് ചെയ്തത്. അതൊരു ജനായത്ത നടപടിയായില്ല.
മാധ്യമം പത്രത്തിന് നേതൃത്വം വഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ ജനാധിപത്യവിരുദ്ധ സമീപനത്തോട് എനിക്കുള്ള ജനായത്ത പ്രതികരണം എന്ന നിലയിലാണ് ‘ഇടപെടല്‍ കോളം’ ഇനിമുതല്‍ തുടരേണ്ട എന്ന് തീരുമാനിച്ചത്. മാധ്യമം വാരാന്ത്യ പതിപ്പില്‍ എഴുതിയ ഓരോ കോളവും പലതരത്തിലുള്ള അധികാരങ്ങളോടുള്ള പ്രതിഷേധമായിരുന്നെങ്കില്‍, കോളം ഇന്നോടെ നിര്‍ത്തുന്നതും അതുപോലുള്ള ഒരു പ്രതിഷേധമാണ്. അച്ചടിക്കപ്പെടാതെ പോയ ‘കുപ്പിച്ചില്ലും മഴവില്ലും’ എന്ന കോളം അവസാനിക്കുന്നത് ഇങ്ങനെ: ‘അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു വിശ്വാസത്തിനും അത് എത്ര ഉന്നതവും ഉദാത്തവുമായാലും അഗ്നിപരീക്ഷണങ്ങളെ അതിജീവിക്കാനോ, ആ വിധം സ്വന്തം അകത്തു പോലും ഊര്‍ജ്ജം ഉല്പാദിപ്പിക്കാനോ കഴിയില്ല. പ്രവാചകന്മാര് പ്രബോധനത്തിന്റെ പാതയിലൂടെ പൂക്കള്‍ വിതറി സഞ്ചരിച്ചു. പിറകെ വന്ന പുരോഹിതന്മാരാവട്ടെ അന്വേഷണ വീഥികളില്‍ മുള്ളുകള്‍ വിതറിയാണ് കടന്നുപോകുന്നത്…”- കെ ഇഎന്‍ ഇങ്ങനെയാണ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പക്ഷേ സോഷ്യല്‍ മീഡിയയില്‍ കെ ഇ എന്ന് നന്നായി വിമര്‍ശനം വരുന്നുണ്ട്. മൗദൂദികള്‍ ഉയര്‍ത്തുന്ന മതരാഷ്ട്രവാദത്തെ, എക്കാലത്തും വെളിപ്പിച്ചെടുത്ത മനുഷ്യനാണ് കെ ഇ എന്‍ എന്നും ഇപ്പോള്‍ കണക്കിന് കിട്ടിയുമെന്നാണ് വിമര്‍ശനം. ജമാഅത്തെ ഇസ്ലാമി പ്രസരിപ്പിക്കുന്ന വര്‍ഗീയ വിഷത്തെ ഒരിക്കലും കെഇഎന്‍ കാണാറില്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

