കാസർകോട്: അടൂർപ്രകാശ് നടത്തിയ വാർത്താ സമ്മേളനത്തിന് എതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പ്രതിരോധം സൃഷ്ടിക്കേണ്ട udf കൺവീനർ പത്ര സമ്മേളനം വിളിച്ച് സംസാരിച്ചത് സ്വന്തം താല്പര്യം അനുസരിച്ചാണ്, പന്തിയില്ലാത്ത പ്രവൃത്തിയാണ് UDF കൺവീനറുടെത് .പദവിക്കു നിരക്കാത്ത പണിയാണ് ചെയ്തത്.
പാർട്ടി ഫോറങ്ങളിൽ പറയേണ്ടത് പത്ര സമ്മേളനത്തിൽ പറഞ്ഞത് ശരിയല്ലെന്നും
ഉണ്ണിത്താൻ തുറന്നടിച്ചു
വ്യക്തി പരമായ ആക്ഷേപം ഉന്നയിക്കാൻ ആണ് അടൂർ പ്രകാശ് തയ്യാറായത് എന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു
സർക്കാരിന് പ്രതിരോധം സൃഷ്ടിക്കുന്ന പത്ര സമ്മേളനമാണ് അടൂർ പ്രകാശ് നടത്തിയതെന്നും രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു.
KPCC പുനസംഘടിപ്പിക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു
