അടൂർ പ്രകാശിന് പിന്നാലെ എതിർപ്പ് പരസ്യമാക്കി ജെബി മേത്തറും; “കെപിസിസി എക്സിക്യൂട്ടീവ് വിളിക്കണം”

insight kerala

തിരുവനന്തപുരം: യുഡിഎഫ് കൺവീനർക്ക് പിന്നാലെ എതിർപ്പ് പരസ്യമാക്കി മഹിളാ കോൺഗ്രസും. അടൂർ പ്രകാശ് പറഞ്ഞത് തള്ളിക്കളയാനാവാത്തതെന്നും
അദ്ദേഹത്തിൻ്റെ അനുഭവം പങ്കുവെച്ചതാണെന്നും അത് പറയാനുളള അവകാശമുണ്ടെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ. കെപിസിസി എക്സിക്യൂട്ടിവ് വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി മൂന്നുമാസം കഴിഞ്ഞു. പറയാനുള്ളത് പാർട്ടിക്കകത്ത് പറയാനാണ് യോഗംവിളിക്കാൻ ആവശ്യട്ടെതെന്നും ജെബി മേത്തർ തുറന്നടിച്ചു.

Share This Article