ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയായ പ്രതിഷേധം ശക്തമാകുന്നു. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ. എ എ റഹീം എംപിയും അറസ്റ്റിലായി. രാജ്യ തലസ്ഥാനത്ത് സുരക്ഷാ വർദ്ധിപ്പിച്ചു. ജന്തർ മന്തർ ഉൾപ്പടെയുള്ള മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മെട്രോ സ്റ്റേഷനുകളിലും നിയന്ത്രണം.
പട്ടേൽ ചൗക്ക് , സെൻട്രൽ സെക്രട്ടറിയേറ്റ് തുടങ്ങി 11 മെട്രോ സ്റ്റേഷനുകൾ അടച്ചു
പ്രതിഷേധത്തിന് എത്തുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുന്നു. ആം ആദ്മിയുടെ നേതൃത്വത്തിലും പ്രതിഷേധം നടക്കുന്നു.
ജന്തർ മന്തറിൽ പ്രതിഷേധം അനുവദിക്കില്ലെന്ന കർശന നിലപാടിൽ പോലീസ്. ജന്തർ മന്തറിലേക്ക് ഉള്ള റോഡുകൾ പൂർണമായും അടച്ചു.

