സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായി തകർന്നുവെന്നും പൊലീസ് കയ്യുംകെട്ടി നോക്കി നിൽക്കുന്നുവെന്നും വി മുരളീധരൻ.
“രാഹുൽഗാന്ധി ഇങ്ങനെയാണോ സ്നേഹത്തിന്റെ കട തുറക്കാൻ നോക്കുന്നത്? ബിജെപിയുടെ സംസ്ഥാന ഓഫിസും പികെ കൃഷ്ണദാസിന്റെ വാഹനം തടയനും ശ്രമിച്ചു. പൊലീസ് നിഷ്ക്രീയം. യൂണിവേഴ്സിറ്റി കോളജ് സംഘർഷം അപഹാസ്യം .”
“ഡൽഹിയിൽ ഐക്യത്തോടെ പോരാടാൻ ആഹ്വാനം ചെയ്തു. ഇതാണോ ഇൻഡി സഖ്യത്തിന്റെ ഐക്യ ആഹ്വാനം. യോഗ തീരുമാനം ഇരു പാർട്ടിക്കാർക്കും അറിയില്ലേ?
കെഎം ഷാജിയുടെ വാഹനം തടഞ്ഞതിൽ ന്യായീകരണം
“ഷാജി ആഡംബര വാഹനത്തിൽ പോകുന്ന ആളല്ലേ. ഇടയ്ക്ക് സാധാരണക്കാരുടെ വാഹനത്തിൽ പോകട്ടെ. അമിത് ഷായുടെ വാഹനം തടഞ്ഞിട്ട് എന്ത് നടപടി എടുത്തു? വലിയ സുരക്ഷാ വീഴ്ചയാണുണ്ടായത്. ഒരു നടപടിയും ഉണ്ടായില്ല. പൊലീസിനെ രമേശ് ചെന്നിത്തല എങ്കിലും നിയന്ത്രിക്കണം. സർക്കാർ നിഷ്ക്രീയമാകുന്നത് കൊണ്ടാണ് പ്രതിഷേധം ഉണ്ടാവുന്നത്”.
“ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ജി.ദേവരാജന്റെ നിയമനം പാഴ് ചിലവ് ആണ്. സർക്കാർ ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും കൈകാര്യം ചെയ്യാൻ കഴിയാത്ത എന്ത് ജോലിയാണ് ഡൽഹിയിൽ .ഒരാളുടെ ചെലവിന് വേണ്ടിയുള്ള സംവിധാനമാണ്. സിപിഎം ചെയ്ത അനാവശ്യ ചെലവ് udf തുടരുന്നു. സതീശൻ പിണറായിയുടെ വഴിയെയാണ്. അര പിണറായി ആണ് സതീശൻ എന്ന വിമർശനത്തിന് മുരളീധരന്റെ പ്രതികരണം. മാധ്യമങ്ങളോടുള്ള ഇടപെടൽ അടക്കം പിണറായുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടെങ്കിലും സതീശൻ തിരുത്തണം.”
“ലീഗിൻ്റെ ആറാം മന്ത്രിസ്ഥാനമാണ് ഭരണപരിഷ്കാര കമ്മീഷൻ സ്ഥാനം. രമേശ് ചെന്നിത്തല മന്ത്രിസഭയിൽ മൂന്നാമനാണ്. രണ്ടാം സ്ഥാനം കുഞ്ഞാലിക്കുട്ടിക്കാണ്. അഭിപ്രായങ്ങൾ എല്ലാം ചോദിക്കുന്നത് ലീഗിനോടാണ്. ലീഗ് പറയുന്നതിനാണ് പ്രാധാന്യം. അഞ്ചാം മന്ത്രി സ്ഥാനത്തിന് വേണ്ടി ഹൈക്കമാന്റിനോട് കോൺഗ്രസ് അനുമതി ചോദിച്ചിരുന്നു.”

