കോടിയേരി അനുസ്മരണത്തിൽ നേതാക്കൾ ഇല്ല; കുടുംബത്തിന് അതൃപ്തി

insight kerala

കോടിയേരി ബാലകൃഷ്ണൻ്റെ അനുസ്മരണത്തിൽ വിവാദം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിട്ടുനിന്നതിൽ കുടുംബത്തിന് അതൃപ്തി. തലശ്ശേരിയിലെ അനുസ്മരണ സമ്മേളനം മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്യുക. പയ്യാമ്പലത്തെ പുഷ്പാർച്ചനയിലും ഇരുവരും എത്തിയില്ല. കഴിഞ്ഞ മൂന്ന് വർഷവും ഇരുവരും കോടിയേരിയുടെ വീട്ടിൽ എത്തിയിരുന്നു. പാർട്ടിയുടെ വിശാല ജില്ലാ സമിതി യോഗങ്ങളിൽ പങ്കെടുക്കുന്നതിനാലാണ് ഇരുവരും കണ്ണൂരിൽ എത്താത്തതെന്നാണ് വിശദീകരണം. ഓര്‍മ ദിവസം പാര്‍ട്ടി കമ്മിറ്റികള്‍ വെച്ചതില്‍ കോടിയേരിയുടെ കുടുംബത്തിന് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഉന്നത നേതാക്കളില്ലാതെയാണ് തലശേരിയിലെ കോടിയേരി ഓര്‍മദിനം.

പാര്‍ട്ടിയില്‍ കോടിയേരിയുടെ സന്തതസഹചാരിയായിരുന്ന പിണറായി വിജയനും പിന്‍ഗാമിയായ എം.വി.ഗോവിന്ദനും തലശേരിയില്‍ എത്തില്ല എന്നത്  കോടിയേരിയെ സ്നേഹിക്കുന്നവരെ ‍ഞെട്ടിച്ചിരിക്കെയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷം കോടിയേരിയിലെ വീട്ടിലെത്തിയിരുന്ന ഇരു നേതാക്കളും ഇത്തവണ മനഃപൂര്‍വം മാറി നില്‍ക്കുന്നുവെന്ന വികാരം അണികള്‍ക്കിടിയില്‍ ശക്തമാണ്.  

കേസുകൾ ഏറെ ഉണ്ടായപ്പോഴും കോടിയേരി പാർട്ടിയെ കവചമാക്കിയില്ലെന്നും ബിനീഷ് കോടിയേരിയുടെ ഒളിബ്. ജനഹൃദയത്തിൽ സ്ഥാനം നേടിയ നേതാവാണ് കോടിയേരി,അതുകൊണ്ട് തന്നെ കോടിയേരിയുടെ ഓർമ്മകളെ വിസ്‌മൃതിയിൽ ആഴ്ത്താൻ ആരെങ്കിലും ശ്രമിച്ചാൽ കൂടുതൽ ഊർജ്ജമായി കോടിയേരി ഉയർന്നു നിൽക്കുമെന്നും ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article