മുഖ്യമന്ത്രി വി ഡി സതീശൻ്റെ പൈലറ്റ് വാഹനത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഓഫീസർ കണ്ട കാഴ്ചകൾ ഹൃദയത്തിൻ്റെ ഭാഷയിൽ കുറിക്കുകയാണ്.
“ഇന്ന് നമ്മുടെ CM ന്റെ പൈലറ്റ് വാഹനത്തിൽ ആയിരുന്നു ഡ്യൂട്ടി. ആദ്യമായിട്ടാണ് ആ ഡ്യൂട്ടി ഞാൻ ചെയ്യുന്നത്. CM ന്റെ സ്വന്തം മണ്ഡലമായ പറവൂരിലൂടെ ഉള്ള യാത്ര ആയത് കൊണ്ട് പോകുന്ന വഴികളിൽ എല്ലാം ചെറുതും വലുതുമായ ഒത്തിരി ഫങ്ക്ഷനിൽ അദ്ദേഹം അറ്റൻഡ് ചെയ്യുന്നുണ്ട്.”
“function place എന്ന് പറഞ്ഞാൽ പൊതുസമ്മേളനങ്ങൾ അല്ല. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ പല കുടുംബത്തിലെയും ഓരോരോ ചടങ്ങുകൾ ആണ് ഈ ഫങ്ക്ഷനുകൾ ❤️ അതിൽ മരണവീടുകളുണ്ടാകും, കല്യാണ വീടുകളുണ്ടാകും. ഓരോ വീട്ടിലും ചെല്ലുമ്പോൾ സന്ദർഭോചിതമായി ഉള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും സംസാരവും ശരിക്കും കാണേണ്ട കാഴ്ച്ച തന്നെ ആയിരുന്നു”
“ഗ്രാമത്തിന്റെ ഉള്ളൂ വഴികളിലൂടെ പോയി തിരിച്ചു മെയിൻ റോഡിലേക്ക് വരുമ്പോൾ കാത്തു നിന്ന് കൈവീശി കാണിക്കുന്നവരുടെ അടുത്ത് വണ്ടി നിർത്തി കാറിന്റെ ചില്ല് താഴ്ത്തി ചിരിച്ചു കൊണ്ട് അവരോട് സംസാരിച്ചു കൊണ്ട് നിൽക്കുന്ന കാഴ്ച്ചകൾ വളരെ മനോഹരം ആയിരുന്നു. അവരുടെയൊക്കെ സ്നേഹ പ്രകടനങ്ങളും അദ്ദേഹം അവരോട് തിരിച്ചും കാണിക്കുന്ന സ്നേഹവും കണ്ടപ്പോൾ ശരിക്കും അദ്ദേഹം കേരളത്തിന്റെ CM അല്ല അവരുടെയൊക്കെ കുടുംബത്തിലെ അവരുടെ ഏറ്റവും പ്രീയപെട്ട ആരോ ആണെന്ന് തോന്നിപോയി ❤️😍
CM ന്റെ വാഹനം വരുന്നത് കണ്ടു ഒരു ഉൾവഴിയിലെ റോഡിനോട് ചേർന്നുള്ള അംഗൻവാടിയിലെ ടീച്ചറും കുട്ടികളും അദ്ദേഹത്തിന് റ്റാറ്റാ കൊടുത്തപ്പോൾ ആ വാഹനം നിർത്തി ആ കുഞ്ഞ് കുട്ടികളോട് സംസാരിക്കുന്ന നയന മനോഹരമായ കാഴ്ച്ച കണ്ടപ്പോൾ അറിയാതെ അത് പകർത്താൻ എന്റെ മൊബൈൽ എടുക്കാൻ വേണ്ടി പോക്കറ്റിൽ കയ്യിടാൻ പോയതാണ്. പക്ഷേ ഡ്യൂട്ടിയുടെ ഭാഗമായി നിൽക്കുന്നത് കൊണ്ട് സങ്കടത്തോടെ അത് വേണ്ടെന്നു വെച്ചു”
“ചില ഡ്യൂട്ടികൾ ചെയ്യുമ്പോൾ എങ്ങിനെയെങ്കിലും വേഗം ഡ്യൂട്ടി കഴിയണേ എന്ന് ചിന്തിക്കാറുണ്ട്. പക്ഷേ ഇതുപോലെ മനസ്സിൽ തട്ടുന്ന ചില കാഴ്ചകൾ കാണുമ്പോൾ ആ ഡ്യൂട്ടി തീരരുതേ എന്ന് ഞാൻ അറിയാതെ ചിന്തിച്ചത് പോലെ എനിക്ക് തോന്നിപോയി.”

