വടകര നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടുത്തം

insight kerala

കോഴിക്കോട് വടകര നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടുത്തം.
നഗരസഭയുടെ ‘ക്ലീൻ സിറ്റി’ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച് തരംതിരിക്കാൻ സൂക്ഷിച്ചിരുന്ന അജൈവ മാലിന്യങ്ങൾക്കാണ് തീപിടിച്ചത്.
ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ കാരണം തീ സമീപത്തെ കെട്ടിടങ്ങളിലേക്കും തിരക്കേറിയ ബസ് സ്റ്റാൻഡ് പരിസരത്തേക്കും പടരാതെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.
ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റേതെങ്കിലും കാരണമാണോ എന്ന് അധികൃതർ പരിശോധിച്ച് വരികയാണ്.

Share This Article