സ്വന്തം ലേഖകന്‍
കോഴിക്കോട്: ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ ഹ്യൂമനിസ്റ്റ് ആന്‍ഡ് റാഷണലിസ്റ്റ് അസോസിയേഷന്റെ ( എച്ച് ആര് എ) പ്രഥമയോഗം ഒക്ടോബര്‍ 27ന് ഞായറാഴ്ച താമരശ്ശേരി കാരാടിയിലെ ഹോട്ടല്‍ വയനാട് റീജന്‍സിയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ചെയ്യാത്ത തെറ്റിന് ഇസ്ലാമിക മതമൗലികവാദികളുടെ ആക്രമണത്തിന് ഇരയായ പ്രെഫസര്‍ ടി ജെ ജോസഫ്, ഈ മതരഹിത കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘കൈവെട്ടുകേസിനുശേഷം’ എന്ന് തലക്കെട്ടിട്ട സെഷനില്‍, പ്രെഫ. ടി ജെ ജോസഫ്, മാധ്യമ പ്രവര്ത്തകന് എം റിജുവുമായി സംസാരിക്കും. കേരളത്തെ നടുക്കിയ കൈവെട്ടുകേസിനുശേഷം തന്റെ വ്യക്തിജീവിതത്തിലും സമൂഹത്തിലുമുണ്ടായ മാറ്റങ്ങളാണ് പ്രൊഫസര്‍ ടി ജെ ജോസഫ് വിലയിരുത്തുക.

‘മതംകൊണ്ട് മുറിവേറ്റവര്‍’ എന്ന തലക്കെട്ടിട്ട സെഷനില്‍, മഠം വിട്ട എക്സ് കന്യാസ്ത്രീയും, ഇസ്ലാംമതം വിട്ട എക്സ് മുസ്ലീം ഷാജിത അസീസുമാണ് സംസാരിക്കുന്നത്. സംഘടിത മതത്തിന്റെ സമ്മര്‍ദം എങ്ങനെ തടയാമെന്ന് തങ്ങള്‍ കടന്നുവന്ന പൊള്ളുന്ന ജീവിതാനുഭവങ്ങവെച്ച് അവര്‍ വിലയിരുത്തുന്നു. അബ്ദുല്‍ അലി മാസ്റ്റര്‍, ജാഫര്‍ ചളിക്കോട്, സലാം വട്ടോളി, ഷമീര്‍ നേരോത്ത്, ഷാജിര്‍ കാന്തപുരം, ലിബി സെബാസ്റ്റിയന് തുടങ്ങിയ ശാസ്ത്ര-സ്വതന്ത്രചിന്താ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടക്കും. ഉച്ചക്ക് രണ്ടുമണി മുതല്‍ വൈകീട്ട് 7 മണിവരെ നടക്കുന്ന ഒത്തുചേരലില്‍ കരോക്കേ ഗാനമേളയും ഉണ്ടായിക്കുമെന്ന് സംഘടാകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747504767, 9388163096 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


