ബിനോയ് വിശ്വം – തോമസ് ഐസക് കൂടിക്കാഴ്ച

insight kerala

തിരുവനന്തപുരം : സിപിഎം സിപിഐ തർക്കം പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തെ ചൊല്ലി തുടരുമ്പോൾ തലസ്ഥാനത്ത് മറ്റൊരു പ്രധാനപ്പെട്ട കൂടിക്കാഴ്ച. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം നേതാവ് തോമസ് ഐസക്കും തമ്മിൽ കൂടിക്കാഴ്ച നടന്നു. 10 വർഷം തുടർ ഭരണത്തിൽ വന്നപ്പോൾ പാർട്ടിക്ക് അഹങ്കാരം ഉണ്ടായി എന്ന തോമസ് ഐസക്കിന്റെ പരാമർശം വലിയ രീതിയിൽ ചർച്ചയാകുകയും പിണറായി വിജയൻറെ നിലപാടിന് വിപരീതമായ പ്രസ്താവന ഉണ്ടാവുകയും ചെയ്തത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ആ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് തോമസ് ഐസക് ആവർത്തിക്കുകയും ചെയ്തിരുന്നു. അതേസമയം ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഐയുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടും ഇല്ല. ഈ പശ്ചാത്തലത്തിൽ തോമസ് ഐസകും ബിനോയ് വിശ്വവും തമ്മിലെ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യവും ഏറുന്നു.

സിപിഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി ചേരുന്നതിന് തൊട്ടുമുമ്പുള്ള കൂടിക്കാഴ്ച കൂടിയാണ് ഇത്. പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തിനായുള്ള ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ ആവർത്തിക്കുമ്പോഴാണ് തോമസ് ഐസക്കുമായുള്ള കൂടിക്കാഴ്ച.

Share This Article