ദേവസ്വം ബോർഡ് ചെയർമാൻ ദളിതർക്ക് നൽകാത്തത് എന്തുകൊണ്ട്? വിമർശനവുമായി കൊടിക്കുന്നിൽ

insight kerala

ദേവസ്വം ബോർഡ് ചെയർമാൻ ദലിതർക്ക് നൽകാത്തത് എന്തുകൊണ്ടെന്ന വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. അഞ്ച് ദേവസ്വം ബോർഡുകൾ ഉണ്ട് .ഒരു ടേം എങ്കിലും ചെയർമാൻ സ്ഥാനം ദളിത് വിഭാഗത്തിന് നൽകി കൂടെയെന്നും കൊടിക്കുന്നിൽ ചോദിച്ചു. അയ്യങ്കാളി അനുസ്മരണ ചടങ്ങങ്ങിൽ ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തിൽ ആയിരുന്നു കൊടിക്കുന്നിൽ സുരേഷ് ആവശ്യമുന്നയിച്ചത്.

അതേസമയം കൊടിക്കുന്നിലിൻ്റെ ആവശ്യത്തിൽ പ്രതികരണവുമായി ദേവസ്വം മന്ത്രിയും രംഗത്ത് വന്നു. ഭരണസമിതികളുടെ കാലാവധി തീരാൻ സമയമുണ്ട്. അതിനുശേഷം കൊടുക്കുന്നതിന്റെ ആവശ്യം പരിഗണിക്കും. കൊടുക്കുന്നിലിന്റെ ഒരു ആവശ്യവും തള്ളിക്കളയാറില്ല എന്നും ദേവസ്വംമന്ത്രി ചൂണ്ടിക്കാട്ടി.

Share This Article