സണ്ണി കപിക്കാട് ; പോലീസ് നടപടി തുടങ്ങിയെന്ന് ചെന്നിത്തല; ദൈവങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ല; കെ മുരളി

insight kerala

സണ്ണി എം കപിക്കാടിൻ്റെ വിവാദ പരാമർശത്തിൽ വിമർശനവുമായി ദേവസ്വം മന്ത്രി കെ മുരളീധരൻ. ദൈവങ്ങളെ ഒരിക്കലും മോശമായി ചിത്രീകരിക്കാൻ പാടില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ സണ്ണി എം കപിക്കാടിന് കോൺഗ്രസ് സീറ്റ് നൽകിയില്ല എന്ന ആരോപണത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. യുഡിഎഫ് നിർത്തിയ സ്ഥാനാർത്ഥി വിജയിച്ചിട്ടുണ്ട് എന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.

അതേസമയം, സണ്ണി എം കപിക്കാടിന്റെ വിവാദ പരാമർശത്തിൽ പോലീസ് നടപടി തുടങ്ങിയെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. പരാതികളിൽ കേസെടുത്തുവെന്നും ചെന്നിത്തല വ്യക്തമാക്കി.

പത്തനംതിട്ട ജില്ലാ എസ്പിക്ക് ആണ് വിശ്വാസ സംരക്ഷണ സമിതി കഴിഞ്ഞദിവസം പരാതി നൽകിയത്. സർക്കാർ ഇടപെടണമെന്നും സണ്ണി എം കപ്പിക്കാട് മാപ്പ് പറയണമെന്നും പന്തളം രാജകൊട്ടാരവും ആവശ്യപ്പെട്ടിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article