‘സർവ്വകലാശാലകളുടെ തലപ്പത്ത് ഇന്നും ദളിതർക്ക് അയിത്തം’; കൊടിക്കുന്നിൽ സുരേഷ്

insight kerala

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് ദളിതരെ പരിഗണിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.
സർവ്വകലാശാലകൾ നിയന്ത്രിക്കുന്ന പദവികളിലും ദളിതരെ പരിഗണിക്കണം.
സർവകലാശാലയുടെ തലപ്പത്ത് ഇന്നും ദളിതർക്ക് അയിത്തമാണ് എന്നും കൊടുക്കുന്നിൽ വിമർശിച്ചു. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ നടന്ന ജയന്തി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഈ സർക്കാറിന്റെ കാലത്ത് മാറ്റങ്ങൾ ഉണ്ട്. രണ്ട് മന്ത്രിമാരാണ് ഇത്തവണ മന്ത്രിസഭയിൽ ഉള്ളതെന്നും കൊടുക്കുന്നിൽ ഓർമിപ്പിച്ചു.

Share This Article