ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ ഗതാഗത സെക്രട്ടറിയോട് റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

insight kerala

മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ ഗതാഗത വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി ഗതാഗത മന്ത്രി… രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.. അതേസമയം ഷൗക്കത്തിൻ്റെ ആരോപണങ്ങളിൽ MVD അന്വേഷണം നടത്തും.. മലപ്പുറം RTO, ഗതാഗത കമ്മീഷണറേറ്റിലെ സീനിയർ വിജിലൻസ് ഓഫീസർ എന്നിവർ അന്വേഷിക്കും.

മലപ്പുറം കിഴിശ്ശേരിയിൽ എംവിഡിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പോസ്റ്റിട്ട ശേഷമാണ് ഷൗക്കത്ത് ആത്മഹത്യ ചെയ്തത്. ഷ കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ഇന്ന് രാവിലെയാണ് ജീവനൊടുക്കിയത്. കൈക്കൂലി നൽകാത്തതിനെ തുടർന്ന് തന്‍റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ അധികൃതർ പീഡിപ്പിച്ചുവെന്നതടക്കം വിശദമായ കുറിപ്പ് പങ്കുവെച്ച ശേഷമാണ് ഷൗക്കത്ത് ജീവനൊടുക്കിയത്.

Share This Article