പത്തനംതിട്ട റാന്നി ശ്രീ മഹാദേവ ക്ഷേത്രത്തിൽ ലക്ഷക്കണക്കിന് രൂപയുടെ തിരിമറിയും സ്വർണ്ണ അപഹരണവും നടന്നതായി പരാതി

insight kerala

പത്തനംതിട്ട റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടും സ്വർണ്ണ അപഹരണവും നടന്നതായി പരാതി. ഭക്തജനങ്ങൾ കാണിക്കയായും വഴിപാടായും സമർപ്പിച്ച 49 ലക്ഷത്തോളം രൂപയും 9 പവൻ സ്വർണ്ണാഭരണങ്ങളുമാണ് കാണാതായിരിക്കുന്നത്.
​ക്ഷേത്രത്തിൽ ഭക്തർ ചാർത്തിയ യഥാർത്ഥ സ്വർണ്ണാഭരണങ്ങൾക്ക് പകരം മുക്കുപണ്ടം പകരം വെച്ചതായും കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ നൽകിയ സ്വർണ്ണത്തിന്റെ കൃത്യമായ കണക്കുകളോ ഇതുമായി ബന്ധപ്പെട്ട രജിസ്റ്ററുകളോ ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടില്ല.
​2019 മുതലാണ് ക്ഷേത്ര ഭരണത്തിൽ ഇത്തരത്തിൽ വലിയ തോതിലുള്ള തിരിമറികൾ നടന്നിട്ടുള്ളത് എന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ മുൻ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്.

Share This Article