തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് ഗവർണർ ലോക് ഭവനിൽ നൽകുന്ന സ്നേഹ സൽക്കാരത്തിൽ നിന്ന് പിഎസ്സി ചെയർമാനെ ഒഴിവാക്കി. അറ്റ് ഹോം പരിപാടി ഇന്ന് വൈകിട്ടാണ് ലോക്ഭവനയിൽ നടക്കുന്നത്. PSC ചെയർമാനെയും 15 അംഗങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. സാധാരണ ലോക്ഭവനിൽ നടക്കുന്ന എല്ലാ സ്നേഹ സർക്കാരത്തിലും PSC ചെയർമാനും അംഗങ്ങളും പങ്കെടുക്കാറുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് PSC ചെയർമാനെയും അംഗങ്ങളെയും ഒഴിവാക്കി ഗവർണർ സ്നേഹവിരുന്ന് നടത്തുന്നത്. പൗരപ്രമുഖരെയും ഭരണഘടനാ സ്ഥാപനങ്ങളിലെ അംഗങ്ങളെയും ഗവർണർമാർ സത്കാരത്തിൽ ക്ഷണിക്കുക പതിവാണ്. സാങ്കേതികമായി വിട്ടുപോയതോ അശ്രദ്ധമൂലം ഒഴിവായത് അല്ല , പിഎസ്സി ചെയർമാനെയും അംഗങ്ങളെയും ക്ഷണിച്ചില്ല എന്നതാണ് വാസ്തവം.
PSC പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഗവർണർ കടുത്ത അതൃപ്തിയിൽ എന്നാണ് സൂചന. ഇതിൻറെ ഭാഗമായാണ് പിഎസ്സി ചെയർമാനെ സ്നേഹ സംസ്കാരത്തിൽ ക്ഷണിക്കാതിരുന്നത്.
