തിരുവനന്തപുരം : മെസി വിവാദത്തിൽ ഉചിതമായ അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
“ഏറെ ഗൗരവകരമായ വിഷയമാണ്. ഗുരുതരമായ കണ്ടെത്തലുകളാണ് കായിക സെക്രട്ടറിയുടെ റിപ്പോർട്ടിലുള്ളത്. ജിഎസ്ടി വെട്ടിപ്പ് നടന്നിട്ടുണ്ട്. മുൻ സർക്കാരിൻ്റെ കാലത്ത് ഇത് കണ്ടെത്തിയിരുന്നു. രണ്ടുതവണ നോട്ടീസ് നൽകിയിരുന്നു. പിന്നീട് അത് മരവിപ്പിക്കുകയാണ് ഉണ്ടായത്. ഇത് ഗൗരവകരമായ കാര്യമാണ് ഇക്കാര്യം അന്വേഷിക്കും. സർക്കാരിന് നഷ്ടമായ തുക വീണ്ടെടുക്കാൻ നടപടി ഉണ്ടാകും.”
“സംസ്ഥാന സർക്കാർ ആദ്യം അന്വേഷിക്കും. പിന്നീട് കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അക്കാര്യം റഫർ ചെയ്യും”.
“ഉചിതമായ അന്വേഷണം വേണമെന്ന അഭിപ്രായത്തിലാണ് സർക്കാർ എത്തിനിൽക്കുന്നത്. ഇക്കാര്യത്തിൽ മുൻ സർക്കാരിൻ്റെ താൽപര്യം എന്തായിരുന്നു ?സ്വകാര്യ ഏജൻസി ഏതെങ്കിലും മുതലെടുപ്പ് നടത്തിയിരുന്നോ?. തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും”. മുഖ്യമന്ത്രി അറിയിച്ചു

