തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു. ചെന്നൈ ചെങ്കല്‍പ്പെട്ട് കോടതിയിലാണ് സംഗീത ഇക്കാര്യം അറിയിച്ചത്. ഇതംഗീകരിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കി. വിജയ് ഇന്ന് ഹാജരായില്ല. സംഗീത വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ ഹാജരായതും നിലപാട് അറിയിച്ചതും.
വിജയ് നിയമസഭാതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നടുവില്‍ നില്‍ക്കുമ്പോഴാണ് സംഗീത ചെങ്കല്‍പ്പെട്ട് കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. മറ്റൊരു സ്ത്രീയുമായി വിജയ്ക്ക് അടുപ്പമുണ്ട് എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഹര്‍ജി. കോടതി മൂന്നുതവണ കേസ് പരിഗണിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.
വിജയ്യുടെ കുടുംബം ഇടപെട്ട് സംഗീതയുമായും അവരുടെ കുടുംബവുമായും നടത്തിയ സംഭാഷണങ്ങള്‍ക്കൊടുവിലാണ് സംഗീത ഹര്‍ജി പിന്‍വലിക്കാന്‍ തയാറായതെന്നാണ് വിവരം

