ശബരിമല നെയ്യ് ; ഇ ടെണ്ടറിനൊപ്പം ഇ ലേലം; ദേവസ്വം ആസ്ഥാനത്ത് വിജിലൻസ്

insight kerala

നിർണ്ണായക തീരുമാനങ്ങളുമായി തിരുവിതാംകൂർ ദേവസ്വംബോർഡ്. ശബരിമലയിലെ നെയ്യ് ക്രമക്കേടിൽ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ദേവസ്വം വിജിലൻസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. വിഷയം ബോർഡ് യോഗം പരിശോധിച്ചു. പുറത്തുനിന്ന് നിന്ന് വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതായും ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിന് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണ ഇ ടെൻഡറിനൊപ്പം ഇ ഓക്ഷൻ കൂടി നടത്താനും ബോർഡ് യോ​ഗത്തിൽ തീരുമാനമായി. ടെൻഡർ ബോർഡ് വിശദമായി പരിശോധിച്ചു. ഇത്തവണ ഇ-ടെൻഡറിനൊപ്പം ഇ-ഓക്ഷൻ കൂടി നടത്തും. ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് ചില സൂചനകൾ ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലുണ്ട്. ശബരിമലയുടെ നിലവാരം ഉയർത്തുക എന്നത് പടിപടിയായി ചെയ്യേണ്ട കാര്യമാണെന്നും ഏത് അന്വേഷണം വന്നാലും ബോർഡ് അതിനോട് പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അതേസമയം ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article