രക്ഷാപ്രവർത്തകൻ രാജേഷിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; വീടിൻ്റ നിർമ്മാണം സർക്കാർ ഏറ്റെടുക്കും

insight kerala

കണ്ണൂർ ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പട്ട് മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍. രാജേഷിന്റെ സംസ്കാരം സംസ്ഥാന സർക്കാർ ഔദ്യോഗിക ബഹുമതികളുടെ നടത്തും. രാജേഷിന്റെ പണിതീരാത്ത വീടിൻ്റെ നിർമ്മാണം സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാജേഷിൻ്റെ മൃതദേഹം തിരുവനന്തപുരത്തെ വസതിയിൽ കൊണ്ടുവന്നപ്പോൾ മുഖ്യമന്ത്രി നേരിട്ട് എത്തി അന്തിമോപചാരമർപ്പിച്ചു.

Share This Article