കൊല്ലം : ആശുപത്രിക്കുള്ളിൽ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി ആരോഗ്യമന്ത്രിക്ക്
സ്വീകരണം. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെയായിരുന്നു സംഭവം. ആശുപത്രി സന്ദർശിക്കാൻ എത്തിയ
മന്ത്രി കെ.മുരളീധരനെ എൻജിഒ സംഘടന ഷാൾ അണിയിച്ച് സ്വീകരിക്കുകയായിരുന്നു.
കോൺഗ്രസ് അനുഭാവമുള്ള എൻജിഓ സംഘടനയാണ് കൊടികളുമായി ആശുപത്രിക്കകത്തെത്തി മുദ്രാവാക്യം വിളിച്ച് മന്ത്രിയെ സ്വീകരിക്കുകയായിരുന്നു. രോഗികൾ അടക്കം കൂടി നിന്ന സമയത്താണ് സ്വീകരണം.
ആശുപത്രികളിൽ കൊടി പിടിച്ചുള്ള രാഷ്ട്രീയ
പ്രചരണം പാടില്ലെന്ന മന്ത്രിയുടെ താക്കീത്
നിലനിൽക്കെയാണ് ആരോഗ്യ മന്ത്രി തന്നെ
സ്വീകരണം ഏറ്റുവാങ്ങിയത്. ആശുപത്രികളിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് നൽകുന്നതിനെ എതിർത്ത ആരോഗ്യമന്ത്രി അന്ന് പറഞ്ഞത് സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയം പാടില്ല എന്നായിരുന്നു.
രാഷ്ട്രീയം ആശുപത്രികളിൽ പാടില്ല എന്ന് പറഞ്ഞ ആരോഗ്യമന്ത്രി തന്നെ അത് ലംഘിച്ചു എന്ന് ചുണ്ടിക്കാട്ടി വിമർശനം ഉയരുകയാണ്.

