കൊച്ചി : എസ് ശ്രീജിത്തിന് ഡിജിപിഐ സ്ഥാനക്കയറ്റം നൽകിയതിൽ സർക്കാറിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. ആരോപണവിധേന് സ്ഥാനക്കയറ്റം നൽകാൻ അനാവശ്യ തിടുക്കം കാട്ടി. സ്ഥാനത്ത് നൽകിയ നടപടി ചട്ട വിരുദ്ധമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എഡിജിപിയെ ഡിജിപി ആക്കുമ്പോൾ വിജിലൻസ് ക്ലിയറൻസ് വേണം. നിർദ്ദേശം പാലിക്കാത്തതിൽ കോടതിക്ക് അതൃപ്‌തി.
എ ഡി ജി പി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകിയത്. എ ഡി ജി പി സ്ഥാനത്തുള്ള എം ആർ അജിത് കുമാർ സസ്പെൻഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്. സീനിയോറിറ്റി പ്രകാരം അജിത് കുമാർ ആണ് ഡിജിപി ആകേണ്ടിയിരുന്നത്.
