രാജി പ്രഖ്യാപനത്തിൽ വിശദീകരണവുമായി ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷ്. പ്രത്യേക സാഹചര്യം വന്നപ്പോൾ രാജി വയ്ക്കുന്നതാണ് ശരിയെന്ന് തോന്നി. മുഖ്യമന്ത്രി ആവശ്യപെട്ടാലും ഇല്ലെങ്കിൽ രാജി എന്റെ തീരുമാനമാണ് . തന്റെ കാലത്ത് നടന്ന ടേൺ ഓവർ വേറെ ഒരു കാലത്തും നടന്നിട്ടില്ല . 11 വർഷം തുടർച്ചയായി ജോലി കൊടുക്കാൻ കഴിഞ്ഞു. ഡയറക്ടർ ബോർഡ് തീരുമാനം അനുസരിച്ചാണ് പ്രവർത്തിച്ചിട്ടുള്ളത്. ഓരോരുത്തർക്കും ഓരോ താല്പര്യമാണ്. തന്റെ ഭാഗം കേൾക്കാൻ ആരും തയ്യാറായില്ല . അന്വേഷണം നടക്കട്ടെ എന്ന നിലപാട് ആയിരുന്നു . കശുവണ്ടി കോർപറേഷൻ ആരംഭകാലം മുതൽ നഷ്ട്ടത്തിലാണ് .
തന്നോട് പറഞ്ഞ ജോലിയാണ് ചെയ്തത്. UDF ഭരണ കാലത്തു കോർപറേഷനിൽ ജോലി നടന്നിട്ടില്ല. ചന്ദ്രശേഖരനെതിരെയും ആരോപണങ്ങൾ ഉയരുന്നു. പുകമറ സൃഷ്ടിക്കുക എന്ന ഉദ്ദേശം മാത്രം നടക്കുന്നു.രാഷ്ട്രീയ ഇടപെടൽ മൂലം ഒരു തെറ്റും ചെയ്യേണ്ടി വന്നിട്ടില്ല.
നിയമപരമായി നേരിടും
“പ്രഥമദൃഷ്ട്യ കേസ് ഉണ്ട് എന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. തനിക്കെതിരെ കേസ് നടത്താൻ വരുമാനം എവിടെ നിന്നെന്ന് അന്വേഷിക്കണം.ഒരു വരുമാനവും ഇല്ലാത്ത ആൾ എങ്ങനെ ഇതിനായി നിൽക്കും?
ചന്ദ്രശേഖരനെ ലക്ഷ്യമാക്കിയുള്ള നീക്കമാണ്. INTUC ക്കുള്ളിലുള്ള പ്രശ്നമാണ്. സംഘടനയ്ക്ക് അകത്തുള്ളവരാണ് ഇതിന് പിന്നിൽ . താൻ
കോടതിയെ സമീപിക്കും.” കെ എ രതീഷ് പറഞ്ഞു

