“മിന്നൽ പ്രളയം;15 പേർ മരിച്ചു. 7 പേരെ കാണാനില്ല; 10000 രൂപ അടിയന്തര സഹായം”; മുഖ്യമന്ത്രി

insight kerala

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 15 പേർ മരിച്ചതായി ഔദ്യോഗിക കണക്കുകൾ. ഏഴുപേരെ കാണാതായിട്ടുണ്ട്. മഴക്കെടുതി വിലയിരുത്തിയ യോഗശേഷം വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ദുരന്തത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കായി 10000 രൂപ അടിയന്തര സഹായം നൽകും. ക്യാമ്പുകളിൽ കഴിയുന്നവർ വീടുകളിലേക്ക് മടങ്ങുമ്പോൾ 10000 രൂപ വീതവും നൽകും. വീട് വെക്കാനായി 12 ലക്ഷം രൂപ അനുവദിക്കും. വീടുകൾ നഷ്ടപ്പെട്ടവർക്ക് 8 ലക്ഷം രൂപയും നൽകും.

മൂന്നുദിവസം സംസ്ഥാനത്തുണ്ടായത് മിന്നൽ പ്രളയം ആയിരുന്നു എന്ന് മുഖ്യമന്ത്രി. “അർദ്ധരാത്രി സംഭവിച്ച മഴക്കെടുതിയിൽ ഒന്നും ചെയ്യാനായില്ല. എന്നാൽ 31 തീയതിയും ഒന്നാം തീയതിയും ദുരന്തനിവാരണ അതോറിറ്റിയും കളക്ടറും യോഗം ചേർന്നിരുന്നു. വേണ്ട തയ്യാറെടുപ്പുകളും മുൻകരുതലുകളും നടത്തി. IMD യുടെ മുന്നറിയിപ്പിൽ ഓറഞ്ച് അലർട്ട് മാത്രമായിരുന്നു. പിറ്റേദിവസം രാവിലെയാണ് അലർട്ട് മാറിയത്. സർക്കാരിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല. ” മുഖ്യമന്ത്രി പറഞ്ഞു

“വെള്ളപ്പൊക്കം സംബന്ധിച്ച് അനാവശ്യ പ്രചാരണങ്ങൾ നടക്കുന്നു. ജലസംഭരണികൾ തുറന്നുവിട്ട് വെള്ളപ്പൊക്കം രൂക്ഷമാകുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. കളക്ടറുടെ നിർദ്ദേശമില്ലാതെ വലിയ ജലസംഭരണികൾ തുറന്നു വിടുകയില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ചെറിയ ജലസംഭരണികൾ മാത്രമാകും അല്പസമയത്തേക്ക് എല്ലാ മുൻകരുതലോടും കൂടി തുറന്നു വിടുക . തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.”മുഖ്യമന്ത്രി വിശദീകരിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article