തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ ഉപയോഗിച്ച് എന്നതിൽ വിവാദം പുകയുന്നു. ഭാര്യ പിതാവിനെ കാണാൻ ഹെലികോപ്റ്ററിൽ യാത്ര ചെയ്തു എന്നാണ് വിമർശനം ഉയരുന്നത്. സാമൂഹ്യ മാധ്യമങ്ങൾ അടക്കം വിമർശനം ഉയരുമ്പോൾ സിപിഎം പരിഹാസവുമായി രംഗത്തുണ്ട്.
ഭാര്യാപിതാവിനെ കാണാൻ ഹെലികോപ്റ്റർ ഉപയോഗിച്ച മുഖ്യമന്ത്രിയുടെ നടപടിയെ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്. വെറുതെ കിടക്കുന്ന ഹെലികോപ്റ്റർ ഉപയോഗിച്ച് എന്നാകും നാളെ പറയുക. നാടിനു വേണ്ടി ഉപയോഗിക്കുന്നതിൽ തെറ്റ് ഇല്ല. മുൻ മുഖ്യമന്ത്രി എന്തെല്ലാം കാര്യങ്ങൾക്ക് ഉപയോഗിക്കാതിരുന്നോ ഇപ്പോൾ അതിനൊക്കെയാണ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. ഇന്നലെ പറഞ്ഞത് എന്തെന്ന് ഓരോ കാര്യം ചെയ്യുമ്പോഴും സ്വയം ഒന്ന് ആലോചിക്കുന്നത് നന്നാവുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാനായി മുഖ്യമന്ത്രി രണ്ടുതവണ സർക്കാർ ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രിമാരായ എം ബി രാജേഷും വി ശിവൻകുട്ടിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്ത് വന്നിരുന്നു
സർക്കാരിന്റെ ഔദ്യോഗിക ആവശ്യത്തിനോ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനോ അല്ല മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറന്നതെന്നും പൂർണ്ണമായും വ്യക്തിപരമായ ആവശ്യത്തിനായിരുന്നു ഈ ധൂർത്തെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അതേസമയം, ധൂർത്തിനെ ന്യായീകരിച്ച് മന്ത്രി കെ മുരളീധരൻ രംഗത്തെത്തിയത് കൂടുതൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കും. കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകുമെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

