ഒടുവിൽ എസ് ശ്രീജിത് തന്നെ DGP ; ബൽറാം കുമാർ ഫയർഫോഴ്‌സ്; യോഗേഷ് ഗുപ്‌ത ബെവ്കോ CMD

insight kerala

ജയിൽ മേധാവി എസ് ശ്രീജിത്ത് DGP ആകും. എഡിജിപി എം ആർ അജിത് കുമാർ സസ്പെൻഷനിൽ ആയതോടെ ജൂനിയർ ഉദ്യോഗസ്ഥനായ എസ് ശ്രീജിത്തിനാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ഫയർഫോഴ്സ് മേധാവിയായിരുന്ന നിതിൻ അഗർവാൾ ഇന്ന് വിരമിച്ചിരുന്നു. അദ്ദേഹത്തിൻറെ ഒഴിവിലാണ് ഡിജിപിയായി ശ്രീജിത്തിന് സ്ഥാനക്കയറ്റം ലഭിച്ചത്. ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ ഫയർഫോഴ്സ് മേധാവി . യോഗേഷ് ഗുപ്ത ബെവ്കോ സിഎംഡി ആകും. നിലവിലെ ബെവ്കോ സിഎംഡി എം ആർ അജിത് കുമാർ സസ്പെൻഷനിൽ ആയതോടെയാണ് യോഗേഷ് ഗുപ്ത പകരം ചുമതലയേൽക്കുന്നത്. നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും.

Share This Article