സുഗതൻ്റെ അവധി അപേക്ഷ; ആഭ്യന്തര വകുപ്പ് അഡീ. സെക്രട്ടറിക്കെതിരെ അന്വേഷണം

insight kerala

തിരുവനന്തപുരം: തിരുവനന്തപുരം കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിക്കെതിരെ അന്വേഷണം. ഈ മാസം 2 -ാം തീയതി ആഭ്യന്തരവകുപ്പ് പുറത്തിറങ്ങിയ ഉത്തരവ് ഉയർത്തി കാട്ടിയാണ് കോർപ്പറേഷനിൽ ഇന്നത്തെ കൗൺസിൽ യോഗത്തിൽ സുഗതന്റെ അവധി അപേക്ഷ പരിഗണിച്ചത്. ഇന്നത്തെ കൗൺസിൽ യോഗം ബിജെപിയെ സംബന്ധിച്ച് നിർണായകം എന്നിരിക്കെ സുഗതൻ ജയിലിൽ നിന്ന് അവധിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ സുഗതനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ കൗൺസിൽ യോഗം ചേർന്നപ്പോൾ സുഗതന്റെ ആറുമാസത്തേക്ക് അപേക്ഷ ക്ഷണിക്കുകയും അത് വോട്ടിനിടുകയും ചെയ്തു. വോട്ടിനിട്ടപ്പോൾ 51 പേരുടെ പിന്തുണ ലഭിച്ചതോടെ പാസാക്കുകയും ആറുമാസത്തെ അവധി ലഭിക്കുകയും ചെയ്തു. എന്നാൽ അവധി അപേക്ഷ വോട്ടിനിട്ട് പാസാക്കാം എന്ന നിയമം ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച സർക്കുലർ ഉയർത്തിക്കാട്ടിയാണ് മേയർ വാദിച്ചത്. വിയ്യൂർ ജയിലിൽ നിന്ന് സുഗതൻ ആഭ്യന്തരവകുപ്പിന് അവധിക്ക് അപേക്ഷ അയച്ചിരുന്നു. ഈ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറി കോർപ്പറേഷൻ കൗൺസിൽ യോഗം ചേരുമ്പോൾ വോട്ടിനിട്ട് പാസാക്കാം എന്ന് മറുപടി അയച്ചത്. എന്നാൽ ഇങ്ങനെ ഒരു കത്തിൻ്റെ കാര്യമോ അതിന് സർക്കുലർ അയച്ച കാര്യമോ ആഭ്യന്തരവകുപ്പോ മന്ത്രിയോ അറിഞ്ഞിരുന്നില്ല. സർക്കുലർ അയച്ചത് ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറിയാണ്. അതിനാൽ സെക്രട്ടറിക്കെതിരെ അന്വേഷണം നടത്താൻ തീരുമാനമായി.

Share This Article