ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

insight kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സോസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു.
65 വയസായിരുന്നു.
അർബുദത്തെ തുടർന്ന് കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെഇന്ന് രാവിലെ എട്ടരയോടെയായിരുന്നു മരണം.
കഴിഞ്ഞ 3 പതിറ്റാണ്ടിലേറെയായി ഊരാളുങ്കലിന്റെ ചെയർമാനായായി പ്രവർത്തിച്ചു വരികയായിരുന്നു.
ഇന്നു വൈകിട്ട് കോഴിക്കോട് എത്തിക്കുന്ന മൃതദേഹം കോഴിക്കോട് ടൗൺ ഹോളിലും,വടകര ടൗൺ ഹാളിലും, യുഎൽസിസിഎസ് ആസ്ഥാനത്തും പൊതുദർശനത്തിനു വയ്ക്കും.
നാളെ രാവിലെ 11 മണിക്കു നാദാപുരം റോഡിലെ വീട്ടുവളപ്പിൽ സംസ്ക്കാരം നടക്കും.

Share This Article